വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ചു; പൊലീസുകാരന്‍ അറസ്റ്റില്‍, പ്രതി മദ്യലഹരിയില്‍

കാസര്‍കോട് : കാസര്‍കോട് കാഞ്ഞങ്ങാട്ട് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കടന്ന് പിടിച്ച പൊലീസുദ്യോഗസ്ഥന്‍ അറസ്റ്റില്‍. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശി പി വി പ്രദീപനാണ് അറസ്റ്റിലായത്. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് പ്രദീപന്‍. മദ്യലഹരിയാലാണ് പ്രതി യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്. പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ദേഹാസ്വാസ്ത്യം അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് പരിശോധനക്ക് മാറ്റി. നേരത്തെ കണ്ണൂരില്‍ പ്രതിക്കെതിരെ സമാനമായ രീതിയില്‍ രണ്ട് കേസുകളുണ്ടെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

 

Exit mobile version