ഭാരത് ജോഡോ യാത്ര നാളെ പുനരാരംഭിക്കും, സുരക്ഷയില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് ജമ്മുകശ്മീര്‍ പൊലീസ്

ഡല്‍ഹി: ഭാരത് ജോഡോ യാത്ര നാളെ രാവിലെ ഒന്‍പത് മണിക്ക് അനന്ത്‌നാഗില്‍ നിന്ന് പുനരാരംഭിക്കുമെന്ന് കോണ്‍ഗ്രസ്. കശ്മീരിലേക്ക് പ്രവേശിക്കവേ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നത്തെ യാത്ര കോണ്‍ഗ്രസ് നിര്‍ത്തിവെച്ചത്. എന്നാല്‍ സുരക്ഷാ വീഴ്ചയെന്ന കോണ്‍ഗ്രസിന്റെ ആരോപണം നിഷേധിച്ച് ജമ്മുകശ്മീര്‍ പൊലീസ് രംഗത്തെത്തി. സുരക്ഷയില്‍ വീഴ്ചയുണ്ടായിട്ടില്ല.

15 കമ്പനി സിആര്‍പിഎഫിനെയും, 10 കമ്പനി ജമ്മു കശ്മീര്‍ പൊലീസിനെയും വിന്യസിച്ചിരുന്നെന്നാണ് പൊലീസ് വിശദീകരണം. വലിയ ആള്‍ക്കൂട്ടത്തെ യാത്രയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ മുന്‍കൂട്ടി വിവരം പൊലീസിനെ അറിയിച്ചില്ല. യാത്ര നിര്‍ത്തുന്നതിന് മുന്‍പ് പൊലീസിനോട് ചര്‍ച്ച ചെയ്തില്ലെന്നും ജമ്മുകശ്മീര്‍ പൊലീസ് പറയുന്നു.

 

Exit mobile version