തിരുവനന്തപുരം: യുവജന കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ പിഎച്ച്ഡി റദ്ദാക്കണമെന്ന് എഴുത്തുകാരി എസ് ശാരദക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് ശാരദക്കുട്ടി വിമര്‍ശനം ഉന്നയിച്ചത്.
ഗവേഷകയ്ക്ക് മലയാളസാഹിത്യത്തില്‍ പ്രാഥമികമായ പരിജ്ഞാനം പോലും ഇല്ലാതെയാണ് ഗവേഷണത്തിന് ഒരുമ്പെട്ടിറങ്ങിയതെന്ന വസ്തുത ഗവേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ഗൈഡിന് മനസിലായില്ല എന്നത് അലട്ടുന്നു. പ്രബന്ധം വായിച്ച് പരിശോധിക്കുമ്പോള്‍ ഗുരുതരമായ പിഴവുകള്‍ കണ്ണില്‍ പെടാതെ പോകുന്നത് എങ്ങനെ എന്ന് വിശദീകരണം തരാന്‍ മൂല്യനിര്‍ണ്ണയം നടത്തിയ അധ്യാപകരും ബാധ്യസ്ഥരാണെന്നും ശാരദക്കുട്ടി പറഞ്ഞു.
സാധാരണ ഗതിയില്‍ ഓപ്പണ്‍ ഡിഫന്‍സ് വേളയില്‍, പരിശോധനാ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കപ്പെടുന്ന ചെറിയ തെറ്റുകള്‍ക്കു പോലും പരിശോധനാ കമ്മിറ്റി ചെയര്‍മാന്‍ ഗവേഷകയോട് വിശദീകരണം ചോദിച്ച് ന്യായമായ മറുപടി തേടാറുണ്ട്. അവര്‍ ഈ മാതിരിയുള്ള പരമാബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ എന്ന് നിലവില്‍ വ്യക്തമല്ല.
തെറ്റുകള്‍ ഗവേഷണ പ്രബന്ധങ്ങളില്‍ ഉണ്ടാകരുത്. പക്ഷേ ഉണ്ടായേക്കാം. എന്നാല്‍ കണ്ടുപിടിക്കപ്പെട്ടാല്‍ മാതൃകാപരമായ നടപടി ഉണ്ടാകണമെന്നും ശാരദക്കുട്ടി ആവശ്യപ്പെട്ടു .കണ്ടുപിടിക്കപ്പെട്ടു എന്നത് ഇതുവരെ ഒന്നിലും കണ്ടുപിടിക്കപ്പെട്ടിട്ടില്ലല്ലോ എന്നല്ല ന്യായീകരിക്കപ്പെടേണ്ടത്. കണ്ടുപിടിക്കപ്പെട്ടാല്‍ തിരുത്തപ്പെടുക തന്നെ വേണമെന്നും ശാരദക്കുട്ടി കൂട്ടിച്ചേര്‍ത്തു.
Discussion about this post