ഭോപാല്‍: യുദ്ധ വിമാനങ്ങളായ സുഖോയ്-30, മിറാഷ് 2000 എന്നിവ പരിശീലന അഭ്യാസ പ്രകടനത്തിനിടെ കൂട്ടിയിടിച്ചു തകര്‍ന്നു.. ഇന്നു പുലര്‍ച്ചെ 5.30നാണ് അപകടമുണ്ടായത്. ആകാശത്തുവച്ച് കൂട്ടിയിടിച്ചുവെന്നാണു പ്രാഥമിക നിഗമനം. ഗ്വാളിയോര്‍ വ്യോമത്താവളത്തില്‍ നിന്നു പുറപ്പെട്ട വിമാനങ്ങളാംണ് തകര്‍ന്നു വീണത്. മൊറേനയില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെയായി രാജസ്ഥാനിലെ ഭരത്പുരില്‍ വീണത് ഈ വിമാനങ്ങളുടെ അവശിഷ്ടങ്ങളെന്നാണ് റിപ്പോര്‍ട്ട്.
ഭരത്പുരില്‍ ഒരു ചാര്‍ട്ടര്‍ വിമാനം തകര്‍ന്നു വീണു വെന്നായിരുന്നു ഭരത്പുര്‍ ജില്ലാ കലക്ടര്‍ അലോക് രഞ്ജന്‍ അറിയിച്ചിരുന്നത്. ഇത് പിന്നീട് ആശയക്കുഴപ്പം ഉണ്ടാക്കിരുന്നു. സുഖോയ ്30 വിമാനത്തിലെ രണ്ടു പൈലറ്റുമാര്‍ സുരക്ഷിതരാണ്. മിറാഷ് വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഇജക്ട് ചെയ്‌തെങ്കിലും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെട്ട പൈലറ്റുമാര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.