രാജസ്ഥാനില്‍ വിമാനം തകര്‍ന്ന് വീണു

ജയ്പുര്‍: രാജസ്ഥാനിലെ ഭരത്പുരില്‍ വിമാനം തകര്‍ന്ന് വീണു. ചാര്‍ട്ടര്‍ ചെയ്ത ജെറ്റ് ആണ് തകര്‍ന്ന് വീണതെന്ന് ഭരത്പുര്‍ ജില്ലാ കലക്ടര്‍ അലോക് രഞ്ജന്‍ അറിയിച്ചു.

ആഗ്രയില്‍ നിന്ന് പുറപ്പെട്ട ചാര്‍ട്ടേര്‍ഡ് വിമാനമാണ് തകര്‍ന്ന് വീണത്. സാങ്കേതിക തകരാറാണ് കാരണം.ഭരത്പുരിലെ സാവെര്‍ പൊലീസ് സ്റ്റേഷനില്‍ നഗ്ല വീസ എന്ന സ്ഥലത്ത് ശനിയാഴ്ച രാവിലെയാണ് വിമാനം തകര്‍ന്ന് വീണത്.

വീണതിനു പിന്നാലെ വിമാനത്തിന് തീപിടിച്ച് സ്‌ഫോടനം ഉണ്ടായി. അതേസമയം, വിമാനത്തില്‍ എത്ര പേര്‍ യാത്ര ചെയ്തിരുന്നുവെന്നോ അവരുടെ അവസ്ഥയെക്കുറിച്ചോ ഉള്ള കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല.വ്യോമസേനയുടെ വിമാനമാണ് തകര്‍ന്നതെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Exit mobile version