ചെന്നൈ: നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ വെബ്‌സൈറ്റ് അജ്ഞാതര്‍ ഹാക്ക് ചെയ്തു. പിന്നാലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഒരു പ്രസ്താവനയും പ്രത്യക്ഷപ്പെട്ടു.
ജനുവരി 30ന് എംഎന്‍എം കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് പ്രഖ്യാപനമാണ് www.maiam.comല്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഹാക്കിങ് ആണെന്ന് സ്ഥിരീകരണം വരുന്നതിന് മുമ്പുണ്ടായ ഈ പ്രഖ്യാപനം പാര്‍ട്ടി പ്രവര്‍ത്തകരെ അമ്പരപ്പിച്ചു.
മണിക്കൂറുകള്‍ക്ക് ശേഷമാണ് എംഎന്‍എമ്മിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതായും ഭീഷണികളില്‍ പാര്‍ട്ടി പതറില്ലെന്നും ഉചിതമായ മറുപടി നല്‍കുമെന്നും ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ അറിയിപ്പ് വന്നത്. ലയനത്തെക്കുറിച്ചുള്ള പ്രസ്താവന പിന്നീട് പിന്‍വലിച്ചു. അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും ഇത് ഹാക്കര്‍മാരുടെ നീക്കമാണെന്നും പാര്‍ട്ടി വക്താവ് അറിയിച്ചു.
Discussion about this post