സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ല, പള്ളിയിലേക്ക് സ്വാഗതം ചെയ്യണം: മാര്‍പാപ്പ

വത്തിക്കാന്‍: സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍ഗ്ഗ ലൈംഗികതയെ കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കുന്ന നിയമങ്ങള്‍ അനീതിയാണെന്നും മാര്‍പാപ്പ പറഞ്ഞു. ദൈവം എല്ലാ മക്കളെയും സ്‌നേഹിക്കുന്നു. എല്‍ജിബിടിക്യു വ്യക്തികളെ പള്ളിയിലേക്ക് സ്വാഗതം ചെയ്യണമെന്നും കത്തോലിക്കാ ബിഷപ്പുമാരോട് മാര്‍പാപ്പ ആവശ്യപ്പെട്ടു. ബിഷപ്പുമാര്‍ എല്ലാവരുടെയും അന്തസ് തിരിച്ചറിയും വിധം മാറ്റത്തിന് തയ്യാറാകേണ്ടതുണ്ട്. മെത്രാന്മാരുടെയുള്ളില്‍ പരിവര്‍ത്തന പ്രക്രിയ ഉണ്ടായിരിക്കണമെന്നും ദയവായി ആര്‍ദ്രത കാണിക്കണമെന്നും മാര്‍പാപ്പ വ്യക്തമാക്കി.

Exit mobile version