തിരുവനന്തപുരം: വാഴക്കുല എന്ന കവിതാ സമാഹാരം എഴുതിയത് വൈലോപ്പിള്ളിയെന്ന് തെറ്റായി രേഖപ്പെടുത്തിയ യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യം. സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഈ ആവശ്യമുന്നയിച്ച് കേരള സർവകലാശാല വൈസ് ചാൻസലർക്ക് നിവേദനം നൽകി. അടുത്ത ദിവസം ഗവർണർക്ക് ഉൾപ്പടെ പരാതി നൽകാനും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കവിതാ സമാഹാരം വൈലോപ്പിള്ളിയുടേതാണെന്ന് പറയുന്ന ചിന്തയുടെ പ്രബന്ധത്തിൽ പേരുപോലും അക്ഷരത്തെറ്റോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പേപ്പറിൽ ‘വൈലോപ്പള്ളി’ എന്നാണ് പരാമർശിച്ചിരിക്കുന്നത്. ഗുരുതരമായ പിശക് സംഭവിച്ചെങ്കിലും ഗവേഷണത്തിന് മേൽനോട്ടം വഹിച്ച അധ്യാപകനോ മൂല്യനിർണയം നടത്തിയവരോ അത് കണ്ടെത്തിയില്ല.
‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലായിരുന്നു ചിന്തയുടെ ഗവേഷണം നടന്നത്. കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിന് 2021ലാണ് പി എച്ച് ഡി ലഭിച്ചത്.
https://youtu.be/newq-fdRmE4
Discussion about this post