തിരുവനന്തപുരം: സംസ്ഥാനത്ത് ന്യായമായ നികുതി വർദ്ധന നടപ്പാക്കുമെന്നും ജനം അത് സ്വീകരിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ വരുമാനം വർദ്ധിപ്പിക്കും. കിഫ്ബി വഴി വൻകിട പദ്ധതികൾ പ്രഖ്യാപിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
1960ലോ 1970ലോ ഉണ്ടായിരുന്ന അതേ നികുതി ഇപ്പോൾ വാങ്ങാൻ കഴിയില്ല. പെൻഷൻ പ്രായം വർദ്ധിപ്പിക്കാൻ ബഡ്ജറ്റിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി മൂന്നിന് കെ എൻ ബാലഗോപാൽ തന്‍റെ മൂന്നാമത്തെ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി 10 വരെ സമ്മേളിക്കുന്ന സഭ മാർച്ച് 27ന് പുനരാരംഭിക്കുകയും മാർച്ച് 30 നകം ബജറ്റ് പാസാക്കി പിരിയുകയും ചെയ്യും.
https://youtu.be/newq-fdRmE4