ഇന്നലകളിൽ കോവിഡ് 19 വർത്തകളേക്കാൾ ഭീകരമായൊരു വാർത്ത വരുകയുണ്ടായി. പത്തനംതിട്ടയിൽ ഒരു പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ വെട്ടി കൊലപ്പെടുത്തി എന്നായിരുന്നു വാർത്ത. ഞെട്ടിപ്പിക്കുന്ന വസ്തുത എന്തെന്നാൽ, കൊലപാതകം നടത്തിയത് മരിച്ച വിദ്യാർത്ഥിയുടെ അതെ പ്രായത്തിൽ ഉള്ള രണ്ടു സഹപാഠികളാണ്. സമൂഹ മാധ്യമങ്ങൾ വഴി കളിയാക്കിയെന്നും മൊബൈൽ ഫോൺ വഴി അധിക്ഷേപിച്ചെന്നും ആരോപിച്ചു കൊണ്ട് അപഹരിക്കപ്പെട്ടത് ഒരു ജീവൻ ആയിരുന്നു.
കൃത്യം നടന്ന ദിവസം സഹപാഠികൾ രാവിലെ വന്ന് കൊല്ലപ്പെട്ട വിദ്യാർത്ഥിയെ കൂട്ടികൊണ്ട് പോയി. ഒരു ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ അവർ കുട്ടിയെ കയ്യേറ്റം ചെയ്യാൻ തുടങ്ങി. പ്രാണരക്ഷാർധം കൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥിയെ കല്ല് എറിഞ്ഞു വീഴ്ത്തി, അരികിൽ കിടന്ന കോടാലി എടുത്തു കഴുത്തിലും തലയിലും വെട്ടി വീഴ്ത്തി. മരണം ഉറപ്പു വരുത്തിയ ശേഷം മൃതശരീരം കുഴിച്ചിടുകയും ചെയ്തു. 16 വയസ്സ് അടുപ്പിച്ചു പ്രായം വരുന്ന രണ്ടു വിദ്യാർത്ഥികൾ സമൂഹ മാധ്യമങ്ങളിൽ കളിയാക്കിയ കാരണത്താലും മൊബൈലിന്റെ പേരിലും സഹപാടിയെ വെട്ടി കൊലപ്പെടുത്തി, കുഴിച്ചു മൂടുന്നു. കുഴിച്ചു മൂടിയ ശവ ശരീരം തോണ്ടി പുറത്ത് എടുക്കുമ്പോൾ ഉള്ള അവരുടെ പെരുമാറ്റം ശ്രദേയം ആയിരുന്നു.
ഇതുപോലൊരു കൊലപാതകം നടത്തുമ്പോൾ അവരിൽ ഒരു തരി പോലും കുറ്റ ബോധമോ, ഭയമോ, വിഷമമോ ഉണ്ടായിരുന്നില്ല. ഒരു ശവ ശരീരം ആണ് അതും താൻ നടത്തിയ കൊലപാതകത്തിന്റെ ഇര ആണ് എന്നുള്ള ഒരു വികാരം തെല്ലു പോലും അവരിൽ ഇല്ല. ഇത്രയും ചെറിയ പ്രായത്തിൽ ഇത് പോലെ ഒരു കൃത്യം ചെയ്യാൻ അവരെ നയിച്ച വികാരം എന്താണ് എന്ന് ഇപ്പോഴും ചുരുൾ അഴിയാത്ത രഹശ്യമായി അവശേഷിക്കുന്നു. പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് പറയുന്നത് എന്ത് ശരിയാണ്.
എല്ലാത്തിലും ഉപരി ഓരോത്തരുടെ മാനസിക അവസ്ഥയും, ചിന്ത രീതിയും ആണ് അവരെ ഓരോ പ്രവർത്തികളിലേക്ക് നയിക്കുന്നത്. തെറ്റായ ചിന്ത രീതികളെയുണർത്തി അതിന് ശേരിയുടെ മുഖം മൂടി നൽകുന്നതിന്റെ ചേതോവികാരം എന്തായിരിക്കും, ഒരുപക്ഷേ സമൂഹം, സൗഹൃദം, ലഹരി, കല, സമൂഹ മാധ്യമം, കുടുംബം, ജനിതകം ഇവയിൽ ഏതെങ്കിലും ഒന്ന് ആകാം….. ഇവയെല്ലാം നിങ്ങളുടെ കൈ എത്തും ദൂരത്തു തന്നെ ഉണ്ട് എന്ന് മറക്കാതെ ഇരിക്കു……
Discussion about this post