ഡല്‍ഹി: ജെഎന്‍യുവില്‍ വീണ്ടും വിദ്യാര്‍ഥികളുടെ പ്രതിഷേധം. വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ ക്യാമ്പസിന് അകത്താണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. ഇന്ത്യന്‍ പതാക ഏന്തിയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ക്യാമ്പസിലെ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ കോളേജ് അധികൃതരുടെയും പൊലീസിന്റെയും നടപടിക്കെതിരെ ആണ് പ്രതിഷേധം. ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടിക്ക് എതിരെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ഉയര്‍ത്തി.
Discussion about this post