ജാവ യെസ്ഡി മോട്ടോർ സൈക്കിൾസ് ജാവ 42 തവാങ് എഡിഷൻ പുറത്തിറക്കി. അരുണാചൽ പ്രദേശിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്കായി മാത്രം 100 ജാവ 42 തവാങ് എഡിഷൻ മോട്ടോർ സൈക്കിളുകൾ മാത്രമാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. സാധാരണ ജാവ 42 നെക്കാൾ 20,000 രൂപ കൂടുതലുള്ള തവാങ് എഡിഷൻ ഇതിനകം പൂർണ്ണമായും വിറ്റഴിഞ്ഞു.
ഹിമാലയൻ സംസ്കാരത്തിന്‍റെ ഭാഗമായ ലുങ്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജാവ 42 തവാങ് എഡിഷൻ നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു. നല്ല ഭാവിക്കും വിജയത്തിനുമുള്ള ശുഭ അടയാളമായും ലുങ്തയെ ഉപയോഗിക്കുന്നു. സ്പെഷ്യൽ എഡിഷന്‍റെ ഇന്ധന ടാങ്കിലും മുൻവശത്തും ലുങ്തയുടെ രൂപമുണ്ട്. സ്പെഷ്യൽ എഡിഷനിൽ അവയുടെ നിശ്ചിത നമ്പറുകളും വാഹനത്തിനൊപ്പം വെങ്കലത്തിൽ പ്രത്യേക രൂപത്തിൽ നൽകിയിരിക്കുന്നു.
ജാവ 42 സ്പോർട്സ് സ്ട്രിപ്പ് ഓൾസ്റ്റാർ ബ്ലാക്ക് മോട്ടോർ സൈക്കിളിനെയാണ് സ്പെഷ്യൽ എഡിഷനാക്കി മാറ്റിയിരിക്കുന്നത്. പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെൽമെറ്റുകൾ, റൈഡിംഗ് ജാക്കറ്റുകൾ, ഹെഡ്ലൈറ്റ് ഗ്രില്ലെ, സ്പെഷ്യൽ മിററുകൾ, ക്രാഷ്ഗാർഡ് എന്നിവയും ജാവ യെസ്ഡി മോട്ടോർ സൈക്കിൾസ് ഇവയ്ക്കായി നിർമ്മിച്ചിട്ടുണ്ട്.
https://youtu.be/bXYUDD9c4cA
Discussion about this post