മുംബൈ: അദാനി എന്‍റർപ്രൈസസിന്‍റെ തുടർ ഓഹരി സമാഹരണം ഇന്ന് ആരംഭിക്കും. രാജ്യത്തെ ഏറ്റവും വലിയ തുടർ ഓഹരി സമാഹരണമാണിത്. ഓഹരി വിപണിയിലെ ഇടിവിനിടയിലാണ് കടം തിരിച്ചടയ്ക്കുന്നതിനും മറ്റ് ചെലവുകൾക്കുമായി 20,000 കോടി രൂപ ലക്ഷ്യമിട്ട് സമാഹരണം നടത്തുന്നത്. ഇന്ന് (വെള്ളി) മുതൽ ചൊവ്വാഴ്ച വരെയാണ് നിക്ഷേപകരുടെ അപേക്ഷ ക്ഷണിക്കുന്നത്.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരികൾ ഇടിഞ്ഞിരുന്നു. ഇന്നും അതിന്റെ തുടർച്ചയുണ്ടാകുമോ എന്ന ഭീതിയിലാണ് നിക്ഷേപകർ.
https://youtu.be/bXYUDD9c4cA