ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററി ഡല്‍ഹി അംബേദ്കര്‍ സര്‍വകലാശാലയിലും ഡല്‍ഹി സര്‍വകലാശാലയിലും ഇന്ന് പ്രദര്‍ശിപ്പിക്കും. ജെഎന്‍യുവില്‍ പ്രദര്‍ശനത്തിനിടെയുണ്ടായ ആക്രമണത്തിനെതിരെ വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്നലെ രാത്രി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
അതേസമയം ഡോക്യുമെന്ററിയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി തുടരുകയാണ്. ഡോക്യുമെന്ററി രണ്ടാം ഭാഗം പുറത്തിറങ്ങിയതിനെ തുടര്‍ന്ന് നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.