പാറശാല: ഷാരോണ്‍ വധക്കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്. സംഭവ ദിവസം ഗ്രീഷ്മ ഷാരോണുമായി സെക്‌സ് ചാറ്റ് ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. സെക്‌സ് ചാറ്റിനൊടുവില്‍ ഷാരോണിനെ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
സെക്‌സ് ചാറ്റിന്റേയും ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള ചാറ്റിന്റെയും തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഷാരോണ്‍ വീട്ടിലെത്തിയപ്പോള്‍ തളരാതിരിക്കാന്‍ എന്നു പറഞ്ഞാണ് നേരത്തെ കീടനാശിനി കലര്‍ത്തി വച്ചിരുന്ന കഷായം ഒരു ഗ്ലാസ് ഷാരോണിനെ കൊണ്ട് കുടിപ്പിച്ചത്. കഷായം കുടിച്ച ഷാരോണ്‍ ഛര്‍ദ്ദിച്ച് അവശനായാണ് വീടിനു പുറത്തേക്ക് വന്നതെന്നും ഷാരോണിനെ പുറത്തുകാത്ത് നിന്ന സുഹൃത്ത് വീട്ടിലെത്തിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധു രണ്ടാം പ്രതിയും അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ മൂന്നാം പ്രതിയുമാണ്. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. കാമുകനായ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി കൊന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഷാരോണുമായി ഷാരോണുമായി പ്രണയത്തിലായിരുന്നു ഗ്രീഷ്മ. അതിനിടയില്‍ ഗ്രീഷ്മയ്ക്ക് ഉയര്‍ന്ന സാമ്പത്തിക നിലയുള്ള സൈനികന്റെ വിവാഹാലോചന വന്നു. തുടര്‍ന്ന് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. എന്നാല്‍ ഷാരോണ്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറായില്ല. ഇതോടെയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
Discussion about this post