ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കും, വിരുന്ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്

തിരുവനന്തപുരം : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഗവര്‍ണറുടെ വിരുന്നില്‍ മുഖ്യമന്ത്രി പങ്കെടുക്കും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന അറ്റ് ഹോം പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുക. ഗവര്‍ണര്‍ വിളിച്ച ക്രിസ്മസ് വിരുന്നില്‍ അടക്കം മന്ത്രിസഭ വിട്ടു നിന്നിരുന്നു. ഗവര്‍ണര്‍ സര്‍ക്കാര്‍ പോരിലെ മഞ്ഞുരുകലിന്റെ പശ്ചാത്തലത്തിലാണ് വിരുന്നില്‍ പങ്കെടുക്കാനുള്ള തീരുമാനം. 2020 ല്‍ ആണ് അവസാനമായി അറ്റ് ഹോം നടന്നത്.

 

Exit mobile version