ദുബായിൽ വെള്ളക്കെട്ട് രൂക്ഷം; ചില റോഡുകൾ അടച്ചിടുമെന്ന് ആർടിഎ

ദുബായ് : മഴയെത്തുടർന്ന് ഏഴ് എമിറേറ്റുകളിലെയും തെരുവുകളിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ ചില റോഡുകൾ അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

അൽ സബ്ക ടണൽ അടച്ചിരിക്കുകയാണ്. തുരങ്കത്തിന് മുകളിലുള്ള റോഡ് ഇതുവഴിയുള്ള യാത്രയ്ക്ക് ഉപയോഗിക്കാമെന്ന് ആർടിഎ വ്യക്തമാക്കി. ഷെയ്ഖ് സായിദ് റോഡ്, ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ് അല്ലെങ്കിൽ അൽ യലായിസ് വഴിയും ഇതര മാർഗമായി വാഹനമോടിക്കുന്നവർക്ക് യാത്ര ചെയ്യാമെന്നും ആർടിഎ അറിയിച്ചു.

ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റുമായുള്ള അൽ അസെൽ സ്ട്രീറ്റിന്‍റെ കവലയും ഇരുവശത്തും അടച്ചിട്ടിരിക്കുകയാണ്. ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റ്, ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റ്, ഉമ്മൂ സുഖീം സ്ട്രീറ്റ് എന്നിവ ബദൽ റൂട്ടുകളായി ഉപയോഗിക്കാം. വാഹനമോടിക്കുന്നവർ നിയമങ്ങൾ കർശനമായും പാലിക്കണമെന്നും വെള്ളക്കെട്ടുള്ള റോഡുകളിലൂടെ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി.

https://youtu.be/DSqAuA7xQoo

Exit mobile version