വിവാദങ്ങളെ മറികടന്ന റെക്കോർഡുമായി ‘പഠാന്‍’

കെ.ജി.എഫ് 2വിനെ പിന്നിലാക്കി

വിവാദങ്ങള്‍ ഷാരൂഖ് ഖാന്റെ പുതിയ ചിത്രം ‘പഠാന്’ ഗുണംചെയ്തുവെന്ന് നിരീക്ഷകര്‍. നൂറിലേറെ രാജ്യങ്ങളില്‍ റിലീസെന്ന റെക്കോഡുമായാണ് ചിത്രം ബുധനാഴ്ച തിയേറ്ററുകളിലെത്തിയത്. വിദേശരാജ്യങ്ങളില്‍ 2500 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

ഇന്ത്യയില്‍ 5000 സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം ഇത്രയും വിപുലമായ റിലീസിങ് നടത്തുന്നത്. നേരത്തേ, ഭീഷണി ഉണ്ടായിരുന്നതിനാല്‍ ഉത്തരേന്ത്യയില്‍ തിയേറ്ററുകള്‍ക്ക് സുരക്ഷയേര്‍പ്പെടുത്തിയിരുന്നു. ഒറ്റപ്പെട്ട ചിലയിടങ്ങളിലെ പ്രതിഷേധമൊഴിച്ചാല്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടായതായി റിപ്പോര്‍ട്ടുകളില്ല.

അഡ്വാന്‍സ് ബുക്കിങ്ങിലും പഠാന്‍ കുതിപ്പ് നടത്തിയിരുന്നു. 5.21 ലക്ഷം ആദ്യദിന ബുക്കിങ്ങുകളുമായി കെ.ജി.എഫ്. ചാപ്റ്റര്‍ 2 വിനെ മറികടന്ന് ഇന്ത്യയില്‍ ഈ വിഭാഗത്തില്‍ മുന്നിലുള്ള രണ്ടാമത്തെ ചിത്രമായി പഠാന്‍ മാറി. കെ.ജി.എഫ്. ചാപ്റ്റര്‍ 2 വിന്റെ ആദ്യദിന ബുക്കിങ് 5.15 ലക്ഷമായിരുന്നു. 6.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റ ബാഹുബലി 2 ആണ് ഒന്നാമത്.

https://youtu.be/DSqAuA7xQoo

Exit mobile version