പ്രിയ വാര്യരും അനശ്വര രാജനും എത്തുന്ന ബോളിവുഡ് ചിത്രം; ‘യാരിയാന്‍ 2’ തിയറ്ററുകളിലേക്ക്

2014 ല്‍ പുറത്തെത്തിയ ഒരു ഹിന്ദി ചിത്രത്തിന്റെ രണ്ടാംഭാഗവും കൂടിയായ യാരിയാന്‍ 2 ന്റെ പുതിയ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 12 ന് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് അല്‍പം കൂടി മുന്നോട്ട് നീങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ 20 ആണ് പുതിയ തീയതി.

ദിവ്യ ഖോസ്‌ല കുമാറിന്റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ കമിംഗ് ഓഫ് ഏജ് റൊമാന്റിക് ചിത്രം യാരിയാന്റെ സീക്വല്‍ ആണ് ബാംഗ്ലൂര്‍ ഡെയ്‌സിന്റെ റീമേക്ക് ആയി വരാനിരിക്കുന്നത്. താരനിരയ്‌ക്കൊപ്പം സംവിധാനവും മറ്റൊരാളായിരിക്കും. യാരിയാന്‍ ഒരുക്കിയത് ദിവ്യ ഖോസ്‌ല കുമാര്‍ ആയിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിന്റെ സംവിധാനം രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്നാണ്. എന്നാല്‍ ദിവ്യ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പേള്‍ വി പുരി, മീസാന്‍ ജാഫ്രി, യഷ് ദാസ്ഗുപ്ത, വരിന ഹുസൈന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് അനശ്വര രാജനും പ്രിയ വാര്യരും യാരിയാന്‍ 2 എന്ന പേരിലെത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

Exit mobile version