കോടതിയില്‍ ഹാജരാക്കുന്നതിനിടെ പ്രതി രക്ഷപ്പെട്ടു; രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: പോക്‌സോ കേസ് പ്രതി ചാടി പോയ കേസില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍.കോടതിയില്‍ ഹാജരാക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിക്കായി തിരച്ചില്‍ തുടരുന്നു.നാട്ടുകാരുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസം ഊര്‍ജിതമായ തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.ഇന്നലെയാണ് സംഭവം നടന്നത്.

പ്രതിക്ക് എസ്‌കോര്‍ട്ട് പോയ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.ഈ പ്രതി രക്ഷപ്പെടുന്നതിനു മുമ്പ് പോലീസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും പ്രതികളുടെ ചിത്രങ്ങള്‍ പുറത്തായിരുന്നു. മറ്റ് പോലീസ് ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട് സംഭവത്തില്‍ ഇന്റലിജന്‍സും, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിലും നടപടി ഉണ്ടാകുമെന്നാണ് സൂചന. അച്ഛന്‍ മകളെ പീഡിപ്പിച്ച കേസിലെ , പോക്‌സോ കേസ് പ്രതികളുടെ ചിത്രമാണ് പോലീസുകാര്‍ തന്നെ ചോര്‍ത്തി നല്‍കിയതായി കണ്ടെത്തിയത്.

Exit mobile version