തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് എട്ടര ലക്ഷം രൂപ ശമ്പള കുടിശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയ റിപ്പോര്‍ട്ട് ചിന്ത നല്‍കിയ കത്തിന്റെ ഭാഗമായിരുന്നു. 2017 ജനുവരി മുതല്‍ മുതല്‍ 2018 മെയ് വരെയുള്ള 17 മാസത്തെ ശമ്പളമാണ് മുന്‍കാല പ്രാബല്യത്തോടെ ചിന്തക്ക് ലഭിയ്ക്കുന്നത്. ചിന്ത ജെറോം ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുടിശിക അനുവദിക്കുന്നത് എന്ന് ഉത്തരവില്‍ പറയുന്നുമുണ്ട്.
ചിന്ത കുടിശിക ആവശ്യപ്പെട്ട് കത്ത് നല്‍കിയത് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനാണ്.ലക്ഷങ്ങളുടെ കുടിശിക ചോദിച്ച് വാങ്ങുന്നതിലെ പ്രശ്‌നം ചര്‍ച്ചയായതോടെ അങ്ങനെ ഒരു കത്തുണ്ടെങ്കില്‍ പുറത്ത് വിടാന്‍ ചിന്ത മാധ്യമങ്ങളെ വെല്ലുവിളിച്ചിരുന്നു. അതെ സമയം കത്ത് പുറത്തു വന്നതിനു ശേഷം പ്രതികരണത്തിന് അവര്‍ തയ്യാറായിട്ടില്ല.കുടിശിക അനുവദിച്ച് കായിക യുവജന കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഇറക്കിയ ഉത്തരവില്‍ കാര്യങ്ങളെല്ലാം വ്യക്തമാണ്.
ചെയര്‍ പേഴ്‌സണായി നിയമിതയായ 2016 ഒക്ടോബര്‍ മുതല്‍ ചട്ടങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ട കാലയളവ് വരെ കൈപ്പറ്റിയ ശമ്പളത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു. അതിനാല്‍ 2016 ഒക്ടോബര്‍ മുതല്‍ മുതല്‍2018 ജൂണ്‍ വരെയുള്ള കാലയളവില്‍ അഡ്വാന്‍സായി കൈ പറ്റിയ തുകയും യുവജന കമ്മീഷന്‍ ചട്ടങ്ങള്‍ പ്രകാരം നിജപ്പെടുത്തിയ ശമ്പളവും തമ്മിലുള്ള കുടിശിക അനുവദിക്കണം.
Discussion about this post