ഡല്‍ഹി: ബിബിസി ഡോക്യുമെന്ററിക്കെതിരായ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും, കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്റണി. രാജ്യത്തിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം തന്നെയാണ് ബിബിസിയുടേത് അനില്‍ ആന്റണി ആവര്‍ത്തിച്ചു.
ബിബിസിയുടേത് ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് അനില്‍ ആന്റണി പറയുന്നത്. അനില്‍ ആന്റണിയുടെ പരാമര്‍ശത്തില്‍ നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിന്റ് റിജില്‍ മാക്കുറ്റി ആവശ്യപ്പെട്ടിരുന്നു. കെപിസിസി സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് അനില്‍ ആന്റണിയെ നീക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയിലും ആവശ്യപ്പെട്ടിരുന്നു. അനിലിനെ മാറ്റാന്‍ ആദ്യം സമ്മതം നല്‍കുക എകെ ആന്റണി ആകുമെന്ന് പറഞ്ഞ ബിനു ചുള്ളിയില്‍, അനില്‍ ട്വീറ്റ് പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.