ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം

ഡല്‍ഹി: എന്‍സിആര്‍ മേഖലയില്‍ ശക്തമായ ഭൂചലനം. നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ചൊവ്വാഴ്ച 2.28നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഭൂചലനമുണ്ടായി. വീടുകളിലും ഓഫീസുകളിലും അടക്കം പ്രകമ്പനം അനുഭവപ്പെട്ടു.

ജനുവരി അഞ്ചിനും ഡല്‍ഹി-എന്‍സിആറില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പ്രദേശമായിരുന്നു പ്രഭവ കേന്ദ്രം

Exit mobile version