വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരായ ബി.ബി.സി. ഡോക്യുമെന്ററിയില്‍ പ്രതികരണവുമായി അമേരിക്ക. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസാണ് പ്രതികരണവുമായി എത്തിയത്. ഡോക്യുമെന്ററി വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രൈസ്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ കുറിച്ച് തനിക്ക് അറിയില്ല. അതേസമയം ഇന്ത്യയും യഎസും സംയുക്തമായി നടപ്പിലാക്കുന്ന മൂല്യങ്ങളെ കുറിച്ച് തനിക്ക് വളരെ പരിചിതമാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യത്തെ ഊര്‍ജസ്വലമായ ഒന്നാണെന്ന് വിശേഷിപ്പിച്ച നെഡ് പ്രൈസ് ഇരുരാജ്യങ്ങളേയും പരസ്പരം ബന്ധിപ്പിക്കുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാറുണ്ടെന്നും അവ ശക്തിപ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നും പറഞ്ഞു.
2002ല്‍ ഗുജറാത്തില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്ക് പ്രധാന പങ്കുണ്ടെന്ന് ആരോപിച്ചുള്ള രണ്ട് ഭാഗങ്ങളുള്ള പരമ്പര യുകെയുടെ ദേശീയ ബ്രോഡ്കാസ്റ്ററായ ബിബിസി സംപ്രേഷണം ചെയ്തിരുന്നു. പിന്നാലെ ഡോക്യുമെന്ററി ഇന്ത്യയില്‍ കാണുന്നതില്‍ നിന്ന് നീക്കം ചെയ്യുകയും യൂട്യൂബ് ഉള്‍പ്പെടെ നിരവധി പ്ലാറ്റ്ഫോമുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.
Discussion about this post