കൊച്ചി: കൊച്ചി നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു.വിസയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലാണ് ആക്രമണമുണ്ടായത്.രവിപുരം ട്രാവല്‍സിലെ യുവതിക്ക് നേരെ പള്ളുരുത്തി സ്വദേശി ജോളിയാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ട്രാവല്‍സിലെ ജീവനക്കാരിയായ തൊടുപുഴ സ്വദേശി സൂര്യക്ക് നേരെയാണ് യുവാവ് ആക്രമിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പറഞ്ഞു.
ആക്രമണം നടന്നതിന് പിറകെ യുവതി സമീപത്തെ ഹോട്ടലില്‍ ഓടിയെത്തി.അതുവഴിയെത്തിയ പൊലീസ് ജീപ്പിലാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ യുവതിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയതായി സിഐ പറഞ്ഞു.ലോക്ക് ഡൗണിന് മുന്‍പ് വിസയുമായി ബന്ധപ്പെട്ട് ട്രാവല്‍ ഉടമയ്ക്ക് പണം നല്‍കിയതായി പ്രതി പൊലീസിനോട് പറഞ്ഞു.
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉടമ വിസ നല്‍കിയില്ല. ഉടമയെ കാണാത്തതിനെ തുടര്‍ന്നാണ് യുവതിയെ കുത്തിയതെന്നാണ് ഇയാള്‍ പൊലീസില്‍ നല്‍കിയ മൊഴി.
Discussion about this post