ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്റെ പാടുകള്‍; കൊലപ്പെടുത്തിയത് അമ്മയെന്ന് നിഗമനം

കാസര്‍കോട്: കുണ്ടംകുഴിയില്‍ അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് നിഗമനം. മരിച്ച ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്റെ പാടുകള്‍ കണ്ടെത്തി.ശ്രീനന്ദ കഴുത്ത് ഞെരിഞ്ഞാണ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പൊലീസ് ബന്ധുക്കളുടെ മൊഴിയെടുക്കും.

ഞായറാഴ്ചയാണ് ശ്രീനന്ദയേയും അമ്മ നാരായണിയേയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നാരായണിയെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലും ശ്രീനന്ദയെ മുറിയില്‍ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ശ്രീനന്ദയുടെ വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. നാരായണി മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്ന വ്യക്തിയായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ടൂറിസ്റ്റ് ബസില്‍ ജോലി നോക്കുന്ന ഭര്‍ത്താവ് ചന്ദ്രന്‍ ഊട്ടിയിലേക്കു യാത്ര പോയപ്പോഴായിരുന്നു സംഭവം.

Exit mobile version