കൊച്ചി: എറണാകുളം മഞ്ഞുമ്മലില്‍ മരത്തിന്റെ പൊത്തില്‍ നിന്ന് 12 വെടിയുണ്ടകള്‍ കണ്ടെത്തി. പിസ്റ്റലില്‍ ഉപയോഗിക്കുന്ന തരത്തിലുളള ബുളളറ്റുകള്‍ ആരോ ഉപേക്ഷിച്ചതെന്നാണ് പൊലീസ് കരുതുന്നത്. മരപ്പൊത്തില്‍ കണ്ടെത്തിയ ഇവ ക്ലാവ് പിടിച്ച് പഴകിയ നിലയില്‍ ആയിരുന്നു. മരപ്പൊത്തില്‍ ഉപേക്ഷിച്ചിട്ട് ഏറെക്കാലമായെന്ന് കരുതുന്നു. കളമശേരി പൊലീസ് കേസെടുത്തു.