തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റില്‍. യൂത്ത് ലീഗിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പാളയത്തുവച്ചാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റിമാന്‍ഡിലാണ്. ഇതില്‍ ഒന്നാം പ്രതിയാണ് പികെ ഫിറോസ്. യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ ആക്രമണം നടന്നിരുന്നു.
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊലീസുകാര്‍ക്ക് നേരെ കല്ലേറ് നടത്തി ഒപ്പം പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിനെതിരെ സേവ് കേരള മാര്‍ച്ച് എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു മാര്‍ച്ച് നടത്തിയത്.
Discussion about this post