തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം. ചൊവ്വാഴ്ചയോടെ കേരളത്തില്‍ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത്തവണ തെക്കന്‍ കേരളത്തലാണ് കൂടുതല്‍ മഴ പെയ്യാന്‍ സാധ്യത.മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളുടെ കിഴക്കന്‍ മലമേഖലകളിലും ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും.
കഴിഞ്ഞ ദിവസം മഡഗാസ്‌കറിനു സമീപമുണ്ടായ ചുഴലിക്കാറ്റും തുടര്‍ന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഇതിന് ഒപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഈര്‍പ്പമുള്ള കാറ്റ് കേരളത്തില്‍ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും. എന്നാല്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും റെഡ്, ഓറഞ്ച്, യെല്ലോ മഴ ജാഗ്രത നിര്‍ദ്ദേശങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
Discussion about this post