ലോ കോളേജില്‍ അങ്ങനെ സംഭവിക്കരുതായിരുന്നു, നടപടിയില്‍ തൃപ്തി: അപര്‍ണ ബാലമുരളി

കൊച്ചി: എറണാകുളം ലോ കോളേജ് സംഭവത്തില്‍ ആദ്യ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി. കോളേജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയെന്നും ലോ കോളേജില്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും അപര്‍ണ ബാലമുരളി പറഞ്ഞു. തങ്കം എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുക ആയിരുന്നു അപര്‍ണ.

ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവിടെ നടന്നത്. ലോ കോളജില്‍ അങ്ങനെ സംഭവിക്കരുതായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാം, അതുപോലെ തന്നെ അവര്‍ ചെയ്തിട്ടുമുണ്ട്. അവിടുത്തെ എല്ലാ കുട്ടികളും സംഭവത്തില്‍ മാപ്പ് പറഞ്ഞു. കോളേജിനെ താന്‍ ബഹുമാനിക്കുന്നുവെന്നും അപര്‍ണ ബാലമുരളി പറഞ്ഞു.

Exit mobile version