ആലപ്പുഴ: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലാണ് സംഭവം. അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദാണ് പിടിയിലായത്. ഇയാള്‍ക്ക് 63 വയസാണ് പ്രായം. പ്രതി ഒരു മാസമായി പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് വിവരം. പ്രതി മദ്രസയില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും.