ജോഷിമഠിലെ കെട്ടിടങ്ങളില്‍ രൂപപ്പെട്ട വിള്ളലുകള്‍ വലുതായി

ഡല്‍ഹി: കനത്ത മഞ്ഞ് വീഴ്ചക്ക് ശേഷം ജോഷിമഠിലെ കെട്ടിടങ്ങളില്‍ രൂപപ്പെട്ട വിള്ളലുകള്‍ വ്യാപിച്ചു. പല കെട്ടിടങ്ങളിലേയും വിള്ളലുകള്‍ വലുതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ജില്ല കലക്ട്ടര്‍ ഹിമാന്‍ഷു ഖുരാന അറിയിച്ചു. ഇതേ തുടര്‍ന്ന് അധികൃതര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഹോട്ടലുകളുടെ പോളിക്കല്‍ നടപടികള്‍ പുനരാരംഭിച്ചു.

സാഹചര്യങ്ങള്‍ രൂക്ഷമാകുന്നതിനെ തുടര്‍ന്ന് അപകട ഭീഷണി ഉയര്‍ത്തുന്ന കെട്ടിടങ്ങള്‍ എത്രയും പെട്ടന്ന് പൊളിച്ചു മാറ്റാനാണ് നിര്‍ദ്ദേശം നല്‍കിയിക്കുന്നത്. പ്രദേശത്തെ 863 കെട്ടിനങ്ങളില്‍ വിള്ളലേറ്റിട്ടുണ്ട്, ഇതില്‍ 181 കെട്ടിടങ്ങള്‍ അപകടാവസ്ഥയിലാണ്. ഉപരിതല ഗതാഗത വകുപ്പ് നടപ്പാക്കുന്ന 12,000 കോടി രൂപയുടെ റോഡ് നിര്‍മാണ പദ്ധതിയാണ് ജോഷിമഠിനെ തകര്‍ത്തത് എന്നാണ് സുപ്രിംകോടതിയില്‍ കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത ഹര്‍ജിയിലെ കുറ്റപ്പെടുത്തല്‍.

രണ്ടാമത്തേത് 2450 കോടി രൂപയുടെ ജലവൈദ്യുതി പദ്ധതിയാണ്. ധൗലിഗംഗാ നദിയില്‍ പണിത തപോവന്‍ വിഷ്ണുഗഡ് പവര്‍പ്‌ളാന്റ് പ്രദേശത്തെ തകര്‍ത്തു എന്നാണ് വാദം.

Exit mobile version