പാലക്കാട്: ധോണിയിലെ ജനവാസ മേഖലയില്‍ ഭീതി പരത്തുന്ന ഒറ്റയാന്‍ പി.ടി.ഏഴാമനെ മയക്കുവെടിവച്ചു. മുത്തങ്ങയില്‍ നിന്നെത്തിച്ച വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളുടെ നിയന്ത്രണത്തിലുള്ള പി.ടി.ഏഴാമനെ ഉടനെ ധോണിയിലെ കൂട്ടിലെത്തിക്കും. ഒറ്റയാന്റെ കാലുകളില്‍ വടം കെട്ടി കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടിയിട്ടുണ്ട്.ലോറിയും ക്രെയിനും ആനയുടെ അടുത്തെത്തി. ആനയെ ലോറിയില്‍ കയറ്റാനുള്ള ഒരുക്കത്തിലാണ് രക്ഷാസംഘം.
രണ്ട് കുങ്കികള്‍ രണ്ടു വശത്തു നിന്നു തള്ളുകയും മറ്റൊന്ന് പിന്നില്‍ നിന്ന് ഉന്തിയുമാണു ലോറിയില്‍ കയറ്റുക.മുണ്ടൂരിനും ധോണിക്കുമിടയിലെ വനാതിര്‍ത്തിക്കടുത്ത് കണ്ടെത്തിയ ഒറ്റയാന്‍ വനംവകുപ്പിന്റെ നിരീക്ഷണവലയത്തിലായിരുന്നു. രാവിലെ 7.10നും 7.15നും ഇടയില്‍ ഇടതു ചെവിക്കു താഴെ മുന്‍കാലിന് മുകളിലായാണ് പി.ടി.ഏഴാമന് വെടിയേറ്റത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്നത്.