തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ അമ്മ തൂങ്ങി മരിച്ച നിലയിൽ. ശാന്തിപുരം ഷൈനി കോട്ടേജിൽ ഗ്രേസി ക്ലമന്റാണ് മരിച്ചത്. മകൻ ഷൈനിനെ കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടികൂടിയിരുന്നു.
ഇന്ന് പുലർച്ചെയാണ് ഗ്രേസിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം മെഡി. കോളജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ഗ്രേസി ക്ലമന്റിന്റെ മകൻ ഷൈൻ ക്ലമൻറിനെ തിരുവനന്തപുരം എക്‌സൈസ് നാല് ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ഇയാൾക്ക് സ്ഥിരം മയക്കുമരുന്ന് ഇടപാട് ഉണ്ടായിരുന്നതായി എക്‌സൈസ് പറയുന്നു.
Discussion about this post