തൃശ്ശൂര്‍: രണ്ടു തടവുകാര്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മര്‍ദനം.ഡെപ്യൂട്ടി ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.ഇവരെ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണന്‍, പ്രതീഷ് എന്നീ തടവുകാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.ഇരുവരുടെയും ആരോഗ്യം തീര്‍ത്തും അവശ നിലയിലാണെന്ന് ഇവരുടെ സഹോദരന്മാര്‍ പറഞ്ഞു.
ഞായറാഴ്ച മര്‍ദ്ദനമേറ്റിട്ടും രണ്ട് ദിവസം കഴിഞ്ഞാണ് ഇരുവരെയും തൃശ്ശൂര്‍ മെഡി. കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.കൊലക്കേസില്‍ പ്രതികളാണ് ഇരുവരും. ജയിലില്‍ വച്ച് ചില പ്രതികളുമായി ഇവര്‍ വാക്കേറ്റത്തിലായെന്നും കയ്യേറ്റത്തില്‍ അവസാനിച്ചെന്നുമാണ് ബന്ധുക്കള്‍ക്ക് കിട്ടിയ വിവരം. ഇതിന് ശേഷം ഇരുവരെയും ജയിലധികൃതര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് ഇരുവരും ബന്ധുക്കളോട് പറഞ്ഞു.