ദാവോസ്: അമേഠി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയെ ഞാന്‍ തോല്‍പ്പിച്ചു എന്ന കാര്യം ഈ സമയത്തും കോണ്‍ഗ്രസിന് വേദനയുണ്ടാക്കുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തോട് ബന്ധപ്പെട്ട പരിപാടിയില്‍ ദേശീയമാധ്യമത്തോടു പ്രതികരിക്കുകയായിരുന്നു വനിതാ, ശിശുക്ഷേമ, ന്യൂനപക്ഷകാര്യ മന്ത്രിയായ അവര്‍.
2019ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ യുപിയിലെ അമേഠിയില്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തി.ഗാന്ധി കുടുംബത്തിന്റെ പ്രഥമ കേന്ദ്രമായിരുന്നു അമേഠി. നേതൃത്വം എന്ന ഘടകം പറയുന്നത് ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ പ്രാപ്തമാക്കുക എന്നതാണ്.ഞങ്ങള്‍ മത്സര ബുദ്ധിയുള്ളവരാണ് പക്ഷേ, സഹകരണ മനോഭാവവും പുലര്‍ത്തുന്നു.
ഞാന്‍ സംസാരിക്കണമെന്ന് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതുകൊണ്ടല്ല സംസാരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ ഞാന്‍ തോല്‍പ്പിച്ചെന്ന വസ്തുത അവര്‍ക്ക് അംഗീകരിക്കാനായിട്ടില്ല.
Discussion about this post