തിരുവനന്തപുരം: തിരുവനന്തപുരം നഗര പരിധിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് പൊലീസിന്റെ മാര്‍ഗ നിര്‍ദ്ദേശം. ഡിജെ പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തികളുടെ വിവരങ്ങള്‍ അറിയിക്കണമെന്നാണ് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ അടക്കം സൂക്ഷിക്കണം, ഹോട്ടലുകളിലേയും ബാറിന്റെയും ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് വേണമെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്നു. പാര്‍ക്കിംഗ് സ്ഥലത്ത് ഉള്‍പ്പെടെ സിസിടിവി ക്യാമറകള്‍ വേണം, മയക്കുമരുന്നോ ആയുധങ്ങളോ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു. മദ്യം, ആഹാരം എന്നിവ വിളമ്പുന്നത് നിഷ്‌കര്‍ഷിച്ച സമയത്ത് മാത്രമാക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു.