തിരുവനന്തപുരം : സസ്പെന്‍ഷനിലായ പൊലീസ് ഉദ്യോഗസ്ഥന് വധഭീഷണിമുഴക്കി. ഗുണ്ടാ ബന്ധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടപടി നേരിട്ട മംഗലപുരം എഎസ്ഐ ജയനാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് സാജിദിന് നേരെ ഭീഷണി മുഴക്കിയത്.
സ്പെഷ്യല്‍ ബ്രാഞ്ച് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്നാരോപിച്ചായിരുന്നു ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കിയത്. ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയും ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് കഴക്കൂട്ടം പൊലീസില്‍ പരാതി നല്കി.
Discussion about this post