ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരായ ലൈംഗികാരോപണം അന്വേഷിക്കാന്‍ ഒളിമ്പിക് അസോസിയേഷന്‍ ഏഴംഗ സമിതി നിയോഗിച്ചു. മേരി കോം, ഡോല ബാനര്‍ജി, അളകനന്ദ അശോക്, യോഗേശ്വര്‍ ദത്ത്, സഹദേവ് യാദവ് എന്നിവരും രണ്ട് അഭിഭാഷകരും സമിതിയിലുണ്ട്.
ഫെഡറേഷന്‍ പിരിച്ചുവിടണമെന്നതടക്കമുള്ള ആവശ്യം അംഗീകരിക്കും വരെ സമരം ശക്തമായി തുടരുമെന്നാണ് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ സമവായ നീക്കം തുടങ്ങിയിരുന്നു. ഗുസ്തി ഫേഡറേഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങളെ നേരില്‍ കാണുമെന്ന് കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിക്കുകയും ചെയ്തിരുന്നു.