കണ്ണൂര്‍ : എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ബസ്സ് ഡ്രൈവറെ പോക്‌സോ കേസില്‍ പോലീസ് അറസ്റ്റു ചെയ്തു.സ്‌കൂള്‍ ബസ്സില്‍ വെച്ചാണ് സംഭവം. വളപട്ടണം സ്വദേശിയും കെ.എല്‍.13/എ.എല്‍.844 നമ്പര്‍ സ്‌കൂള്‍ ബസ്സ് ഡ്രൈവറുമായ അസീമി(25) നെയാണ് കണ്ണൂര്‍ ടൌണ്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള എല്‍.കെ.ജി സ്‌കൂളില്‍ പഠിക്കുന്ന മൂന്നര വയസ്സുകാരിക്കാണ് രണ്ടു ദിവസം മുമ്പ് ബസ്സില്‍ വെച്ച് ശാരീരികമായി പീഡനമേറ്റത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസ്സെടുത്തു.
Discussion about this post