പത്തനംതിട്ട: പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തില്‍ കോഴികളില്‍ പക്ഷി പനി സ്ഥിരീകരിച്ചു. രോഗ വ്യാപന സാധ്യത കണക്കിലെടുത്തു ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗ ബാധിത പ്രദേശം ആയി പ്രഖ്യാപിച്ചു. ഈ പ്രദേശത്തെ കോഴികള്‍, മുട്ട, ഇറച്ചി തുടങ്ങിയവ നശിപ്പിക്കാന്‍ ദ്രുതകര്‍മ്മ സേനയെ നിയോഗിച്ചിട്ടുണ്ട്. നാളെ മുതല്‍ മൂന്നു ദിവസം കര്‍ഷകരുടെ വീടുകളില്‍ എത്തി രോഗ ലക്ഷണങ്ങള്‍ ഉള്ള കോഴികളെ കൊല്ലും. രോഗ വ്യാപന പരിധിയില്‍ കോഴി ഇറച്ചിയും മുട്ടയും വില്‍ക്കുന്ന കടകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കി
Discussion about this post