ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് നേരെ അതിക്രമം

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവര്‍ 10-15 മീറ്ററോളം ഇവരെ കാറില്‍ വലിച്ചിഴച്ചു. സംഭവത്തില്‍ 47കാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ഹരീഷ് ചന്ദ്ര എന്ന ഡ്രൈവറാണ് അറസ്റ്റിലായിരിക്കുന്നത്. കാറില്‍ തന്നോടൊപ്പം കയറാന്‍ ഡ്രൈവര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയെ  നിര്‍ബന്ധിക്കുകയും വഴങ്ങാതെ അക്രമിയെ പിടിക്കാന്‍ അവര്‍ കാര്‍ വിന്‍ഡോയിലൂടെ കയ്യിട്ടപ്പോള്‍ അയാള്‍ ഗ്ലാസ് താഴ്ത്തുകയായിരുന്നു. തുടര്‍ന്ന് അവരുടെ കൈ കുടുങ്ങി. പിന്നീട് വാഹനം 10-15 മീറ്ററോളം അവരെയും കൊണ്ട് മുന്നോട്ട് സഞ്ചരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323, 341, 354, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 3:11ന് എയിംസ് ഗേറ്റിന് സമീപം ഒരു സ്ത്രീയെ വെളുത്ത ബലേനോ കാര്‍ വലിച്ചിഴയ്ക്കുന്നതായി പട്രോളിംഗ് വാഹനം പോലീസിനെ അറിയിച്ചിരുന്നു.

Exit mobile version