തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 10 ദിവസത്തെ കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം നിക്ഷേപകരുടെ പണം ബിസിനസില്‍ നിക്ഷേപിച്ചതായി റാണ മാധ്യമങ്ങളോട് പറഞ്ഞു.പ്രവീണ്‍ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എഎസ്‌ഐയെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തു.
ചോരന്‍ എന്ന ചിത്രം സംവിധാനം ചെയ്ത എഎസ്‌ഐ സാന്റോ അന്തിക്കാടിനെയാണ് സസ്പെന്‍ഡ് ചെയ്തത്. തൃശൂര്‍ റേഞ്ച് ഡിഐജി ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം പ്രവീണ്‍ റാണയുടെയുടെയും ബിനാമികളുടെയും പേരിലുള്ള 12 വസ്തുവകകള്‍ കണ്ടെത്തിയിരുന്നു.
മുംബൈയിലെ അയാന്‍ വെല്‍നെസ്സില്‍ റാണ 16 കോടിയാണ് നിക്ഷേപിച്ചത്. തൃശൂര്‍ ഈസ്റ്റ് പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനയിലാണ് ബിനാമി ഇടപാടുകള്‍ കണ്ടെത്തിയത്.
Discussion about this post