തിരുവനന്തപുരം: പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസില്‍ വിശദമായ റിപ്പോര്‍ട്ടുകള്‍ പുറത്ത്.ഈ കേസിലെ രണ്ടാം പ്രതിയായ ആരിഫാണ് തുടര്‍ച്ചയായി ഫോണ്‍ വിളിച്ചത്.ഗുണ്ടാ നേതാക്കള്‍ സുഹൃത്തുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടെന്നാണ് പൊലീസ ഇപ്പേള്‍ പറയുന്നത്. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയുടെ കുടുംബാംഗത്തെയും സിപിഐ നേതാവിന്റെ കുടുംബാംഗത്തെയുമാണ് വിളിച്ചത്. ഉദ്യോഗസ്ഥയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി .ഫോണ്‍ പോലീസ് പിടികൂടി.
ഒന്നും രണ്ടും പ്രതികളായിരുന്ന ആസിഫും, ആരിഫും ഊട്ടിയില്‍ ഒളിവിലാണെന്നാണ് പോലീസ് വിലയിരുത്തല്‍.ഗുണ്ടാക്രമണങ്ങളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പേട്ട പൊലീസ് അന്വേഷിച്ചിരുന്ന പാറ്റൂര്‍ ആക്രമണ കേസും, മ്യൂസിയം പൊലീസ് അന്വേഷിക്കുന്ന മേട്ടുക്കട ആക്രമണ കേസുമാണ് ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടത്.
പാറ്റൂര്‍ കേസ് അന്വേഷിച്ചിരുന്ന പേട്ട ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസിനെ സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്നാണ് കേസുകള്‍ പ്രത്യേക സംഘത്തിന് കൈമാറിയത്. ജില്ലാ ക്രൈംബ്രാഞ്ച് അസി.കമ്മീഷണര്‍ വിജുകുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ പൊലിസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പുതിയ സംഘം.
Discussion about this post