കൊച്ചി : കളമശ്ശേരിയില്‍ 500 കിലോ സുനാമി ഇറച്ചി പിടികൂടി.പോലീസും നഗരസഭാ വിഭാഗവും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ബില്ലുകളുടെ അടിസ്ഥാനത്തില്‍ നാല്‍പ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വില്‍പ്പന നടത്തിയത്് ഇന്നലെ കണ്ടെത്തി.
എന്നാല്‍ ഹോട്ടലുകളുടെ പേര് വിവരങ്ങള്‍ കളമശ്ശേരി നഗരസഭ പുറത്ത് വിട്ടില്ല. പ്രതിപക്ഷത്തിന്റെയും ഡിൈവഎഫ്‌ഐുടേയും പ്രതിഷേധത്തിന് പിറകെ ഹോട്ടലുകളുടെ പേര് വിവരങ്ങള്‍ നഗരസഭ പുറത്ത് വിട്ടു. 49 ഹോട്ടലുകളാണ് പട്ടികയില്‍ ഉളളത്.
കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയിലുണ്ട്. ചില ഹോട്ടലുകളെ പട്ടികയില്‍ നിന്നും നഗരസഭ ഒഴിവാക്കിയെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.
എറണാകുളം ജില്ലയിലെ പല ഹോട്ടലുകള്‍ക്ക് ഇറച്ചി നല്‍കിയ രസീതുകളും പിടിച്ചെടുത്തു. എന്നാല്‍ പേര് വിവരങ്ങള്‍ പുറത്ത് വിട്ടില്ല. ഇത് ഹോട്ടലുകളെ സംരക്ഷിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നു.