ഡല്‍ഹി: ഇന്ത്യയിലേക്ക് പാകിസ്ഥാനില്‍ നിന്നും കടത്തിയ ആയുധക്കടത്തിനെ സൈന്യം പ്രതിരോധിച്ചു.നാലു ചൈനീസ് നിര്‍മ്മിത തോക്കുകള്‍, വെടിയുണ്ടകള്‍, വെടിമരുന്നുകള്‍ തുടങ്ങിയവയാണ് ബിഎസ്എഫ് പിടിച്ചെടുത്തത്.
മഞ്ഞിന്റെ മറവില്‍ കഴിഞ്ഞ ദിവസം രാത്രി ആയുധം കടത്തിയതെന്നാണ് സൈന്യം പറഞ്ഞത്.പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ അതിര്‍ത്തി വഴിയാണ് ആയുധം കടത്തിയത്. ചില ശബ്ദങ്ങള്‍ കേട്ടാണ് സൈന്യം നിരീക്ഷണം നടത്തിയത്.പരിശോധനയില്‍ പാകിസ്ഥാന്‍ ഭാഗത്തു നിന്നും ഡ്രോണ്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ എന്തോ നിക്ഷേപിക്കുന്നതിന്റെ ശബ്ദവും കേട്ടു.