ശബരിമലയില്‍ അരവണ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെയെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമല അരവണയിലെ ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യമുണ്ടായിരുന്ന അരവണ പിടികൂടിയ ശേഷം വീണ്ടും
ഭക്ഷ്യസുരക്ഷയില്‍ വിവാദത്തിലായി .

ശബരിമലയില്‍ അരവണ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെയെന്ന് റിപ്പോര്‍ട്ട്.അരവണ ബോട്ടിലുകള്‍ നിയമം അനുശാസിക്കുന്ന രേഖകള്‍ ഇല്ലാതെയാണ് നിലവില്‍ വില്‍ക്കുന്നത്.

ഹോട്ടലുകളിലെല്ലാം തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുമ്പോഴാണ് സര്‍ക്കാര്‍ വകുപ്പിന്റെ നിയമ ലംഘനം. ഏലയ്ക്ക ഉപയോഗിച്ചുള്ള 7,071,59 യൂണിറ്റ് അരവണ ഭക്ഷ്യസുരക്ഷാ വിഭാഗം സീല്‍ ചെയ്തിതരുന്നു. ഇതിന് പിന്നാലെയാണ് അരവണ വിതരണം പുഃനരാംഭിച്ചത്.

Exit mobile version