നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: പോലീസ് സ്റ്റേഷനകത്ത് പ്രതി ആത്മഹത്യയ്ക്ക് ശ്രമം നടത്തി.ഉടുത്തിരുന്ന മുണ്ട് ഉപയോഗിച്ച് സ്റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍.നെടുമങ്ങാട് മുത്തോകോണം സ്വദേശി മനുവാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ മനുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്ത്രീയെ വീട്ടില്‍ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് മനു.നെടുമങ്ങാട് സ്റ്റേഷനിലാണ് സംഭവം നടന്നത്.

മൂത്രമൊഴിക്കാനായി പോകണം എന്ന് പറഞ്ഞ് ബാത്ത്റൂമില്‍ കയറിയ ഇയാളെ ഏറെ നേരമായിട്ടും കാണാതായതോടെ പൊലീസുകാര്‍ ശ്രദ്ധിക്കുന്നത്. വാതില്‍ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. തുടര്‍ന്ന് വാതില്‍ ചവിട്ടി തുറന്ന് നോക്കിയപ്പോഴാണ് മനുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തി.

Exit mobile version