കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച കേസില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അതുല്‍ കെ. എം, അനില്‍കുമാര്‍ പി. കെ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കോണ്‍ഗ്രസ് പാനൂര്‍ ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് ഹാഷിമിനെയാണ് ഇവര്‍ ആക്രമിച്ചത്.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അക്രമം നടന്നത്. കാലുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ഹാഷിമിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ചൊവ്വാഴ്ച പുലർച്ചെ വലിയാണ്ടിപീടികയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടിനുനേരേയും അക്രമമുണ്ടായി. കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് കാളാംവീട്ടിൽ രാജീവന്റെ വീടിനുനേരേയാണ് അക്രമമുണ്ടായത്. യു.ഡി.എഫിന്റെ നേതൃത്വത്തിൽ പൂമരച്ചോട്ടിൽ പ്രതിഷേധപ്രകടനം നടത്തി.
വലിയാണ്ടിപീടികയിൽ അക്രമമുണ്ടായ പ്രദേശങ്ങളിൽ ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജും കോൺഗ്രസ് നേതാക്കളും സന്ദർശിച്ചു. അക്രമത്തിൽ മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിഷേധിച്ചു.
https://youtu.be/LKi5G6sW9MM