കല്പ്പെറ്റ: വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് വിദ്യാര്‍ത്ഥിയുടെ കൈ അറ്റുപോയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെയാണ് അമ്പലവയല്‍ പൊലീസ് കേസെടുത്തത്. ഡ്രൈവറുടെ ഭാഗത്ത് നിന്ന് അശ്രദ്ധയുണ്ടായെന്ന പ്രാഥമിക നിഗമനത്തിലാണ് നടപടി. ഇന്ന് രാവിലെയാണ് ആനപ്പാറ കുന്നത്തൊടി സ്വദേശിയായ 18 വയസുകാരന് അസ്ലമിന്റെ ഇടതു കൈയുടെ മുട്ടിന് താഴ് ഭാഗം അറ്റുപോയത്.
ചുള്ളിയോട് ബത്തേരി റൂട്ടില്‍ അഞ്ചാംമൈലില്‍ വച്ചായിരുന്നു അപകടം. ഇരുചക്ര വാഹനത്തിന് അരികു കൊടുക്കുന്നതിനെടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ കെ.എസ്.ആര്.ടി.സിയും ആഭ്യന്തര അന്വേഷണം തുടങ്ങി. ബത്തേരിയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിയാണ് അസ്ലം. വിദ്യാര്‍ത്ഥിനിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി. നിര്‍മാണ പ്രവര്‍ത്തി ഇഴഞ്ഞു നീങ്ങുന്ന റോഡില്‍ വെച്ചാണ് സംഭവം.
Discussion about this post